Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fireforce

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​മാ​നാ​ർ​ഹം: മ​ന്ത്രി ചെ​ന്നി​ത്ത​ല

തൃ​​​ശൂ​​​ർ: അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ മ​​​ഹ​​​ത്താ​​​യ പ​​​ങ്കാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ദു​​​ര​​​ന്ത​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ടം മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​വ​​​രെ ജ​​​ന​​​ങ്ങ​​​ൾ ദൈ​​​വ​​​തു​​​ല്യ​​​രാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കേ​​​ര​​​ള ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യു അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 141 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 141 പേ​​​രി​​​ൽ പു​​​തു​​​ച്ചേ​​​രി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന 51 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വ​​​ള​​​രെ കു​​​റ​​​ഞ്ഞ സ​​​മ​​​യം​​​കൊ​​​ണ്ട് മി​​​ക​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​വും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ച്ചു.

തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വെ​​​ള്ള​​​പ്പൊ​​​ക്കം ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മ​​​റ്റ് അ​​​പ​​​ക​​​ടസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും സേ​​​ന മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ലും മ​​​റ്റു ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലും സേ​​​ന ന​​​ട​​​ത്തു​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണ്. എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​സി​​​എ, എം​​​എ​​​സ്ഡ​​​ബ്ല്യു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു പു​​​റ​​​മേ 26 ബി​​​കോം ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും, 22 ബി​​​എ​​​സ്‌​​​സി, 20 ബി​​​ടെ​​​ക്, ആ​​​റു ബി​​​സി​​​എ, ഏ​​​ഴ് ഡി​​​പ്ലോ​​​മ, ഏ​​​ഴ് ഐ​​​ടി​​​ഐ, 14 പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും ഈ ​​​ബാ​​​ച്ചി​​​ലു​​​ണ്ട്. ച​​​ട​​​ങ്ങി​​​ൽ ഫ​​​യ​​​ർ അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ട​യ​ർ​പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ‌് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തെ​ങ്കാ​ശി പാ​ത​യി​ൽ ചു​ള്ളി​മാ​നൂ​രി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​നി​ൽ നി​ന്ന് ക​ണ്ട​യ്‌​ന​ർ വേ​ർ​പെ​ട്ടു. പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി വി​ച്ഛേ​ദി​ച്ചു.

നി​ല​വി​ൽ വാ​ത​ക ചോ​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു.

 

Kerala

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു: ഡി​ജി​പി​ക്കെ​തി​രേ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത . പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു​വെ​ന്നാ​ണ് യോ​ഗേ​ഷ് ഗു​പ്ത​യു​ടെ ആ​രോ​പ​ണം.

കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ നി​യ​മ​നം ല​ഭി​ക്കാ​ന്‍ എം ​പാ​ന​ല്‍ ചെ​യ്യാ​നു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നു​ള്ള വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​ല്‍ യോ​ഗേ​ഷ് ഗു​പ്ത അ​സ്വ​സ്ഥ​നാ​ണ്. ത​നി​ക്ക് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ന്താ​യെ​ന്ന് ചോ​ദി​ച്ച് അ​ദ്ദേ​ഹം വി​വ​രാ​വാ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഈ ​അ​പേ​ക്ഷ​യി​ല്‍ ത​നി​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് മേ​ധാ​വി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ര​ഹ​സ്യ രേ​ഖ​യാ​യ​തി​നാ​ല്‍ അ​ത് ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണ് യോ​ഗേ​ഷ് ഗു​പ്ത​യെ ചൊ​ടി​പ്പി​ച്ച​ത്. അ​പ്പീ​ല്‍ അ​പേ​ക്ഷ എ​ന്ന വി​ധ​ത്തി​ലാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യോ​ഗേ​ഷ് ഗു​പ്ത സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ക​ത്ത​യ​ച്ച​ത്.

കെ.​എം. ഏ​ബ്ര​ഹാ​മി​നെ​തി​രാ​യ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ വി​ജി​ല​ന്‍​സ് ഫ​യ​ല്‍ കോ​ട​തി നി​ര്‍​ദേ​ശം വ​ന്ന​യു​ട​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ആ​ലോ​ചി​ക്കാ​തെ സി​ബി​ഐ​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്ത്നി​ന്നു നീ​ക്കി ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍​വീ​സി​ലേ​ക്ക് പോ​കാ​നാ​യി യോ​ഗേ​ഷ് ഗു​പ്ത​യു​ടെ വി​ജി​ല​ന്‍​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ട്ടു ത​വ​ണ ക​ത്ത് അ​യ​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ല.

ത​ന്‍റെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി പു​ല​ര്‍​ത്തു​ന്നു​വെ​ന്നും കാ​ട്ടി യോ​ഗേ​ഷ് ഗു​പ്ത കേ​ന്ദ്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കു​ടി​യാ​യ യോ​ഗേ​ഷ് ഏ​റെ നാ​ളാ​യി സ​ര്‍​ക്കാ​രി​ന് അ​ന​ഭി​മ​ത​നാ​ണ്.

Latest News

Corehub Up